
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡർ നിലനില്‍ക്കുന്നതായി പോലീസ്. ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ വിശദീകരണം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബൈക്കുകളിലും കാറുകളിലുമൊക്കെയായാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. വെടിയേറ്റവരെ പോലും അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്നും പോലീസ് അറിയിക്കുന്നു.
Post Your Comments