ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ കലാപകാരികള്‍ ഡല്‍ഹിയില്‍ നടത്തിയ അക്രമത്തില്‍ മരണം അഞ്ചായി. നേരത്തെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അക്രമത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചുവപ്പ് വസ്ത്രം ധരിച്ച് പോലീസിനു നേരെ വെടിയുതിര്‍ത്തയാളുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഷാരൂഖ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അക്രമത്തില്‍ ഡിസിപിയുള്‍പ്പെടെ 40ലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. ഇതുവരെ പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ഗുരു തെഗ് ബഹദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തിനു പിന്നാലെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പത്ത് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും പ്രക്ഷേപണം ചെയ്യരുതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.
Post Your Comments