അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം എല്ലാവര്‍ക്കും മാതൃകയാക്കാം ഇന്ത്യയുടെ ഭരണ നേട്ടത്തിനു പിന്നില്‍ മോദി… മോദിയെ കുറിച്ച് പറയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വാക്കുകളില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭരണമികവില്‍ പുകഴ്ത്തിയായിരുന്നു മൊട്ടേര സ്റ്റേഡിയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം. മോദിയുടെ വിവിധ ജീവിത കാലഘട്ടങ്ങളെക്കുറിച്ചും ഭരണനേട്ടങ്ങളെക്കുറിച്ചു വാചാലനായ ട്രംപ് ഇന്ത്യക്കാര്‍ക്കെല്ലാം മാതൃകയാക്കാവുന്ന നേതാവാണ് മോദിയെന്നും പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം പ്രചോദനമാണ്. യുഎസിന്റെ മനസ്സില്‍ ഇന്ത്യയ്ക്ക് ഇനി പ്രത്യേക സ്ഥാനം ഉണ്ടാകും.
Read Also : പരസ്പരം പുകഴ്ത്തി മോദിയും ട്രംപും; മോദി ഇന്ത്യയുടെ ചാമ്പ്യനെന്ന് ട്രംപ്
ലോകത്തിലെ ഏറ്റവും മികച്ച ആധുനിക ആയുധങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാന്‍ ആലോചിക്കും. ഇന്ത്യയുമായി ചൊവ്വാഴ്ച പ്രതിരോധ കരാര്‍ ഒപ്പിടുമെന്നും ട്രംപ് അറിയിച്ചു. ‘നമസ്‌തേ ട്രംപ്’ പരിപാടിക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉച്ചയ്ക്ക് ഒന്നോടെയാണ് മൊട്ടേരയിലെത്തിയത്. ട്രംപിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദിയാണു പ്രസംഗം ആരംഭിച്ചത്. ‘നമസ്‌തേ ട്രംപി’ലൂടെ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നു മോദി പറഞ്ഞു.
36 മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി തിങ്കളാഴ്ച പകല്‍ 11.40നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഇരുവരെയും സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം ഇരുനേതാക്കളും സന്ദര്‍ശിച്ചു. ചര്‍ക്കയില്‍ നൂല്‍ നൂറ്റു. വിമാനത്താവളത്തില്‍നിന്നു മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ റോഡ് ഷോയ്ക്കിടെയാണ് ആശ്രമത്തിലേക്ക് എത്തിയത്.
വിവിധ ഇനം കലാരൂപങ്ങളാണ് വഴിനീളെ ഒരുക്കിയിരുന്നത്. ട്രംപിന്റെയും മോദിയുടെയും ഫ്‌ലക്‌സുകളും തോരണങ്ങളും നിറച്ച് വര്‍ണാഭമായാണ് അഹമ്മദാബാദ് ഒരുങ്ങിയത്. മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ വിവിധ ഇനം കലാപരിപാടികള്‍ അരങ്ങേറി. ഇവിടേക്ക് രാവിലെ മുതല്‍ ജനം ഒഴുകിയെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ണായക നയതന്ത്ര ചര്‍ച്ച. തുടര്‍ന്ന ആഗ്രയിലെത്തി താജ് മഹല്‍ സന്ദര്‍ശിച്ച ശേഷം ട്രംപും സംഘവും ഡല്‍ഹിയിലേക്ക് തിരിക്കും.
Post Your Comments