റിയാദ്: ലോകത്താകെ മരണം വിതയ്ക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇറാനിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടിളുടെ ഭാഗമായാണ് ഇറാനിലേക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം.
വിലക്ക് ലംഘിച്ച് ഇറാന് സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്ക്കെതിരെ പാസ്പോര്‍ട്ട് അനുസരിച്ച് ശിക്ഷാനടപടികള്‍ സ്വീകരിക്കും.രോഗബാധയേറ്റാല്‍ സ്ഥിതീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ നേരത്തെ ഇറാന് സന്ദര്‍ശിച്ച മറ്റ് രാജ്യക്കാര്‍ സൗദിയില്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇറാന് സന്ദര്‍ശിച്ചു പതിനാല് ദിവസം കഴിയാതെ മറ്റുരാജ്യക്കാരെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
Post Your Comments