കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, ഇന്ത്യയിലെ ആദ്യ 5ജി ഫോണ്‍ പുറത്തിറക്കി ചൈനീസ് കമ്പനിയായ റിയല്‍മി. കിടിലൻ ഫീച്ചറുകളുമായി റിയല്‍മി എക്സ് 50 പ്രോ 5ജി എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗണ്‍ 865 ചിപ്സെറ്റ്, 90 ഹെര്‍ട്സ് ഡിസ്പ്ലേ, 64 മെഗാപിക്സല്‍ ക്വാഡ് റിയര്‍ ക്യാമറ എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ.
6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 37,999, 8 ജിബി റാമിനും 128 ജിബി ഇന്റേണല്‍ സ്റ്റോറേജിനും 39,999 രൂപ, 12 ജിബി റാം 256 ജിബി സ്റ്റോറ്റേജുമുള്ള വേരിയന്റിന് 44,999 രൂപയുമാണ് വില. മോസ് ഗ്രീന്‍, റസ്റ്റി റെഡ് നിറങ്ങളിലെത്തുന്ന ഫോൺ ഫ്ലിപ്പ്കാര്‍ട്ട്, കമ്പനി വെബ്സൈറ്റ് ആയ റിയല്‍മി ഡോട്ട് കോം എന്നീ വെബ്സൈറ്റുകളിലൂടെ സ്വന്തമാക്കാം.
രാജ്യത്ത് 5 ജി കണക്റ്റിവിറ്റിയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും ഇന്ത്യയില്‍ ആദ്യ 5ജി ഫോണ്‍ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിക്കാൻ റിയൽ മിക്ക് സാധിച്ചു. വൈകാതെ ഇന്ത്യയിലും 5ജിയും ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇത് മുന്നിൽ കണ്ടാണ് റിയൽ മി ആദ്യ 5Gഫോൺ നേരത്തെ തന്നെ വിപണിയിൽ എത്തിച്ചത്.
Post Your Comments