Life Style

മലയാളികള്‍ പാലിക്കാന്‍ മടിക്കുന്ന വളരെ പ്രധാനപ്പെട്ട 10 ആരോഗ്യ പാഠങ്ങള്‍ ഇതാ… ഇത് ക്യത്യമായി പാലിയ്ക്കാന്‍ നിര്‍ദേശം

ആരോഗ്യപ്രവര്‍ത്തകര്‍ എത്ര ബോധവല്‍ക്കരണം നടത്തിയാലും മലയാളികള്‍ പാലിക്കാന്‍ മടിക്കുന്ന വളരെ പ്രധാനപ്പെട്ട 10 ആരോഗ്യ പാഠങ്ങള്‍. കൊറോണ വൈറസ് എന്നല്ല, ഏതു പകര്‍ച്ച വ്യാധിയെയും തടയാന്‍ ഈ ശീലങ്ങള്‍ പാലിച്ചാല്‍ മതി.

1. പൊതുസ്ഥലത്ത് തുപ്പുക, മൂത്രമൊഴിക്കുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക

2. മുഖം കൈകൊണ്ടോ തൂവാലകൊണ്ടോ പൊത്തി തുമ്മുകയും ചുമയ്ക്കുകയും ചെയ്യുക.

3. ആശുപത്രി സന്ദര്‍ശനം കഴിയുന്നതും ഒഴിവാക്കുക. പൊതുസ്ഥലങ്ങളാണെന്ന ധാരണ മാറിക്കിട്ടി, സുഹൃത്തുക്കളോ ബന്ധുക്കളോ ആശുപത്രിയില്‍ കിടക്കുന്നുണ്ടെങ്കില്‍ വെറുതെ സന്ദര്‍ശിക്കുന്ന ശീലം പലവിധ രോഗങ്ങള്‍ പകരാന്‍ ഇടയാക്കുമെന്നു മാത്രമല്ല, രോഗിക്കും ബുദ്ധിമുട്ടായേക്കാം. അത്യാവശ്യമെങ്കില്‍ മാത്രം മതി ആശുപത്രി സന്ദര്‍ശനം എന്ന ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക.

4. പകര്‍ച്ചവ്യാധി ബാധിച്ചവര്‍ വീട്ടിലുണ്ടെങ്കില്‍ പ്രത്യേക തോര്‍ത്ത്, വസ്ത്രങ്ങള്‍, പാത്രം തുടങ്ങിയവ അവര്‍ക്കു നല്‍കുക.

5. ഭക്ഷണം കഴിക്കുന്നതിനു മുന്‍പു മാത്രമല്ല, കഴിച്ചശേഷവും കൈകഴുകാതെ ടിഷ്യു പേപ്പറില്‍ തുടയ്ക്കുന്ന ശീലം വേണ്ട. ഭക്ഷണത്തിനു മുന്‍പും ശുചിമുറിയില്‍ പോയതിനുശേഷവും ആശുപത്രി സന്ദര്‍ശനത്തിനു ശേഷവുമെല്ലാം കൈ നല്ല വൃത്തിയില്‍ സോപ്പിട്ട് കഴുകുക.

6. പനി വന്നാല്‍ സ്വയം ചികിത്സ വേണ്ട. ഏതു രോഗമാണെങ്കിലും ആദ്യം പോകേണ്ടത് ഡോക്ടറുടെ അടുത്തേക്കാണ്. മെഡിക്കല്‍ സ്റ്റോറിലല്ല. കൃത്യസമയത്ത് വൈദ്യസഹായം തേടിയാല്‍ രോഗം വഷളാവില്ല.

7. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുമ്പോഴും പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചു ശ്രദ്ധവേണം.

8. ചൂടുള്ളതും അടച്ചു വച്ചതുമായ ആഹാരം മാത്രം കഴിക്കുക.

9. ഏതു യാത്രയിലും വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കുക.

10. സോഷ്യല്‍ മീഡിയയില്‍ ആരോഗ്യസംബന്ധമായ വ്യാജപ്രചാരണങ്ങള്‍ നടത്തരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button