Latest NewsKeralaNews

പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം : അന്വേഷണം ഈ ഗ്രൂപ്പിനെ കേന്ദ്രീകരിച്ച്

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ നിന്നും കണ്ടെടുത്ത പാക്കിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ സംബന്ധിച്ചുള്ള അന്വേഷണം ഐ.എസ്.പോലുള്ള തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്. ഐഎസില്‍നിന്നു മടങ്ങിയെത്തിയ മലയാളിയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വെടിയുണ്ടകളുടെ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ സഹായവും കേരളാ പൊലീസ് തേടി.

Read Also : കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം… അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്

കുളത്തൂപ്പുഴ മുപ്പതടിപാലത്തിന് സമീപത്തുനിന്നു ശനിയാഴ്ച്ച ഉച്ചയോടെയാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇതില്‍ 12 എണ്ണത്തില്‍ പാക്ക് സൈന്യത്തിനു വേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്ന പാക്കിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ്. എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടെണ്ണത്തില്‍ ഇത്തരം വിവരങ്ങളൊന്നുമില്ല. പ്രഹര ശേഷി കൂടതലുള്ള തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ക്ക് നാല്‍പതു വര്‍ഷത്തോളം പഴക്കമുണ്ട്. സംസ്ഥാന പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡും കൊല്ലം റൂറല്‍ പൊലീസും സംയുക്തമായാണ് അന്വേഷണം.

എന്‍ഐഎ, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളും സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഐഎസില്‍നിന്നു കഴിഞ്ഞ ഒക്ടോബറില്‍ മടങ്ങിയെത്തിയ മലയാളിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാളുമായി ബന്ധമുള്ളവര്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു. ആ നിലയിലും അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button