24 മണിക്കൂറിനിടെ വീണ്ടും രാജ്യ തലസ്ഥാനത്ത് സംഘർഷം. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്ന വിഭാഗവും തമ്മിലാണ് പരസ്പരം കല്ലേറും സംഘർഷവും ഉണ്ടായത്. മോജ്പൂരിൽ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലാണു കല്ലേറുണ്ടായത്.
ഇവര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുന്നത് സംഘർഷത്തിന്റേതായി പുറത്ത് വന്ന വിഡിയോകളിൽ കേൾക്കാൻ സാധിക്കും. ഇന്നലെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാട്ടാണ് ഇന്നും കല്ലേറ് നടന്നത്. ശനിയാഴ്ച്ച രാത്രി മുതൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ജഫ്രാബാദിൽ 1000 ത്തിലധികം സത്രീകൾ ചേർന്ന് സമാധാനപരമായി സമരം നടത്തുന്ന സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയാണ് സംഘർഷം നടന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ 24 ദിവസമായി പ്രതിഷേധം അരങ്ങേറുന്ന ഉത്തർപ്രദേശിലെ അലിഗഢിലും സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് ടെന്റ് കെട്ടി താമസിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇവർ കോട്വാലി പൊലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
എന്നാൽ അനുവാദം നിഷേധിച്ചതോടെ സ്ത്രീകൾ അടക്കമുള്ളവർ പൊലീസ് സ്റ്റേഷനു മുന്നിൽ ധർണയിരുന്നു. പൊലീസുകാർ ഇവരെ നീക്കം ചെയ്യാൻ ശ്രമിച്ചതാണു സംഘർഷത്തിലേക്കു നയിച്ചത്.
Post Your Comments