പ്രതിസന്ധി മറികടക്കാൻ ടെലികോം നിരക്കുകൾ കൂട്ടി കമ്പനികൾ . എയർടെൽ, ഐഡിയ എന്നിവർക്ക് പിന്നാലെ ജിയോയും നിരക്കുകളിൽ മാറ്റം വരുത്തി.
നേരത്തെ ജിയോയുടെ വാർഷിക പ്ലാൻ 2,199 രൂപയായിരുന്നു. എന്നാൽ, പുതുവർഷത്തിന് മുൻപായി പ്ലാൻ വില പരിമിതമായ കാലയളവിൽ 2,020 രൂപയായി കുറച്ചിരുന്നു. ജിയോയുടെ വാർഷിക പ്ലാനിന്റെ വില ഇപ്പോൾ 2,121 രൂപയാണ്.
പുതുക്കിയ 2,121 രൂപ പ്ലാൻ പ്രകാരം ജിയോ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കും. ഒരു വർഷം മൊത്തം 504 ജിബി ഡേറ്റ. മറ്റ് പ്ലാനുകൾക്ക് സമാനമായി ഇത് ജിയോ വോയ്സ് കോളിംഗിന് പരിധിയില്ലാത്ത സേവനം വാഗ്ദാനം ചെയ്യുന്നു. പക്ഷേ, ജിയോ ഇതര കോളുകൾക്ക് ഒരു വർഷത്തേക്ക് 12,000 മിനിറ്റ് ആണ് നൽകുന്നത്. കൂടാതെ, പ്രതിദിനം 100 എസ്എംഎസുകളും ജിയോ സിനിമ ഉൾപ്പെടെ എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും ആക്സസ് നൽകുന്നു. ജിയോ ടിവിയും ലഭിക്കും.
എയർടെല്ലിന്റെ വാർഷിക പ്ലാനിന് 2,398 രൂപയും വോഡഫോണിന്റെ വാർഷിക പ്ലാനിന് 2,399 രൂപയുമാണ് വില. എയർടെൽ, വോഡഫോൺ പ്ലാൻ 365 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നു. 2,398 രൂപയ്ക്ക് എയർടെൽ ഉപയോക്താക്കൾക്കും മറ്റ് നെറ്റ്വർക്ക് ഉപയോക്താക്കൾക്കും പരിധിയില്ലാത്ത കോളിംഗ് ലഭിക്കുന്നു, പ്രതിദിനം 1.5 ജിബി, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും. വാർഷിക 2,399 രൂപ പദ്ധതിയിൽ വോഡഫോൺ എയർടെല്ലിന്റെ അതേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ദിവസവും 1.5 ജിബി, എല്ലാ നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ വോഡഫോൺ സിമ്മിൽ ലഭിക്കും.
Post Your Comments