Life Style

മലയാളികള്‍ക്കറിയാത്ത പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍

മുളച്ച തേങ്ങക്കുള്ളില്‍ കാണപ്പെടുന്ന മൃതുലമായ ഭാഗമണ് പൊങ്ങ്. തേങ്ങയേക്കാളേറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പൊങ്ങ്. ഇത് നിത്യേന കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ ചെറുതല്ല. മുളപ്പിച്ച പയറിനേക്കാളും ഗുണകരമാണ് പൊങ്ങ് എന്നതാണ് വാസ്തവം.

ജീവകങ്ങളായ ബി-1, ബി-3, ബി-5, ബി-6, എന്നിവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളും ധാരാളമായി പൊങ്ങില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് പൊങ്ങ്.

അണുക്കള്‍ക്കെതിരെയുള്ള ആന്റീ ബാക്ടീരിയയായും ആന്റീ ഫംഗല്‍ ആയും ശരീരത്തില്‍ പൊങ്ങ് പ്രവര്‍ത്തിക്കും. പ്രമേഹ രോഗികള്‍ക്ക് ഒരു അമുല്യ ഔഷധം തന്നെയാണ് പൊങ്ങ് എന്ന് തന്നെ പറയാം. ശരീരത്തില്‍ ഇന്‍സുലിന്റെ ഉത്പാതനം മെച്ചപ്പെടുത്തി പ്രമേഹത്തെ ഇത് നിയന്ത്രിച്ച് നിര്‍ത്തുന്നു.

മൂത്രാശയ സംബന്ധമായ രോഗങ്ങളെയും വൃക്കരോഗത്തെയും ചെറുക്കാന്‍ പൊങ്ങിന് പ്രത്യേക കഴിവുണ്ട്. പൊങ്ങ് കഴിക്കുന്നതിലൂടെ ശരീരത്തില്‍ നല്ല കൊഴുപ്പിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കും. തേങ്ങ മുളപ്പിച്ച് പൊങ്ങ് കുട്ടികള്‍ക്ക് നല്‍കുന്നത് കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് ഏറെ ഗുണകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button