തിരൂർ വൈരങ്കോട് ഉത്സവത്തിനിടെ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ തിരൂർ എസ്. ഐ ജലീൽ കറുത്തേടത്തിനും സഹപ്രവർത്തകർക്കും അവർക്കു പിന്തുണ നൽകിയ നാട്ടുകാർക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി . ഫോൺ ചെയ്യുന്നതിനിടയിൽ ആൾമറയില്ലാത്ത കിണറിൽ വീണുപോയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം മനസ്സാന്നിദ്ധ്യത്തോടെ നേതൃത്വം നൽകുകയുണ്ടായി. ഫയർ ഫോഴ്സ് വരുന്നതിനു മുൻപു തന്നെ അദ്ദേഹം അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. ഒരു പ്രതിസന്ധി ഘട്ടത്തിൽ ധീരത കൈവിടാതെ അദ്ദേഹം പ്രവർത്തിച്ചു. അനുകരണീയമായ മാതൃകയാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2840664196025392/?type=3&theater
Post Your Comments