Latest NewsKeralaNews

ഞണുക്ക് വിദ്യകള്‍കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിമതി മൂടിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പൊലീസ് തലപ്പത്തെ വന്‍കൊള്ളയെക്കുറിച്ചുള്ള ആരോപണങ്ങൾ വന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല. പകരം ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് എല്ലാം ഭദ്രമെന്ന് റിപ്പോര്‍ട്ട് എഴുതി വാങ്ങിക്കുകയും സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയുമാണ് ചെയ്‌തത്‌.

Read also: റോഡിൽ യാത്രക്കാർക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് ഒരുപറ്റം ആളുകള്‍ വഴിയില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നതും ഒരുതരം തീവ്രവാദം: ആരിഫ് മുഹമ്മദ് ഖാൻ

എല്ലാം ഭദ്രമാണെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ദിവസം തന്നെയാണ് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ വ്യാജവെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇത്തരം ഞണുക്ക് വിദ്യകള്‍കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ അഴിമതിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button