ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിനിടെ വേദിയില്‍ കയറി പാക് അനുകൂല മുദ്രാവാക്യം വിളിച്ച് യുവതിക്ക് നക്സല്‍ ബന്ധങ്ങളെന്നു സ്ഥിരീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അമൂല്യ ലിയോണ എന്ന വിദ്യാര്‍ത്ഥിനി പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്. ഇത്തരം പ്രതികരണങ്ങളില്‍ യുവതി ശിക്ഷിക്കപ്പെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
യുവതിയുടെ കയ്യും കാലും ഒടിക്കണമെന്നാണ് അവരുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞത്. അവര്‍ക്കു ജാമ്യം ലഭിക്കില്ല. ഞാന്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായും യെദ്യൂരപ്പ വ്യക്തമാക്കി.ഹൈദരാബാദ് എം.പിയായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ പാക് അനുകൂല മുദ്രാവാക്യം. മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കണം.
ഇത്തരക്കാരെ ഉണ്ടാക്കിയെടുക്കുന്നവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കണം. ആരാണ് അമൂല്യയെ പിന്തുണയ്ക്കുന്നതെന്ന് അപ്പോള്‍ മനസിലാകും. അമൂല്യയ്ക്കു നക്സലുകളുമായുള്ള ബന്ധത്തിനു തെളിവുകളുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി വെളിപ്പെടുത്തി. അതേസമയം ശത്രുരാജ്യമായ പാക്കിസ്ഥാനെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്നാണ് ഒവൈസിയുടെ പ്രതികരണം.
വിദ്യാര്‍ത്ഥിയുടെ വീടിന് നേരെ ഒരു കൂട്ടം ആളുകള്‍ ആക്രമണം നടത്തി. ചിക്കമഗളുരു ശിവപുരയിലെ അമൂല്യയുടെ വീടിനു നേരെ കല്ലേറുണ്ടായത്. പാകിസ്ഥാനെ അനുകൂലിക്കുന്നവര്‍ ഇവിടെ താമസിക്കേണ്ട എന്ന് ആക്രോശിച്ചു കൊണ്ടാണ് വീടിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ പാളികള്‍ക്കും വാതിലുകള്‍ക്കും കേടുപാടുണ്ടായി. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സമാനമായ ഒരു കുറിപ്പും അമുല്യ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ ഇട്ടിരുന്നു.’ഏത് രാജ്യമായാലും അത് നീണാള്‍ വാഴട്ടെ, എല്ലാ രാജ്യങ്ങലും നീണാള്‍ വാഴട്ടെ, ഇന്ത്യ നീണാള്‍ വാഴട്ടെ, പാക്കിസ്ഥാന്‍ നീണാള്‍ വാഴട്ടെ, ബംഗ്ലാദേശ് നീണാള്‍ വാഴട്ടെ, ശ്രീലങ്ക നീണാള്‍ വാഴട്ടെ, നേപ്പാള്‍ നീണാള്‍ വാഴട്ടെ,, അഫ്ഗാനിസ്താന്‍ നീണാള്‍ വാഴട്ടെ, ശ്രീലങ്ക നീണാള്‍ വാഴട്ടെ, ഭൂട്ടാന്‍ നീണാള്‍ വാഴട്ടെ’ എന്നായിരുന്നു അമുല്യ കഴിഞ്ഞ ദിവസം കന്നഡയില്‍ ഇട്ട പോസ്റ്റ്.
Post Your Comments