Latest NewsNewsInternational

കൊ​റോ​ണ ബാധ: വൈറസ് പ​ട​ര്‍​ന്നു പി​ടി​ച്ച​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രെ ചി​കി​ത്സി​ക്കാ​നാ​യി സ്വ​ന്തം വി​വാ​ഹം മാ​റ്റി വ​ച്ച​ ഡോക്ടറും മരണത്തിന് കീഴടങ്ങി; ചൈനയിൽ മരണസംഖ്യ 2,250

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈറസ് പ​ട​ര്‍​ന്നു പിടിക്കുന്ന ചൈനയിൽ ഒ​രു ഡോ​ക്ട​ര്‍ കൂ​ടി മരണത്തിന് കീഴടങ്ങി. കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച​വ​രെ ചി​കി​ത്സി​ക്കാ​നാ​യി സ്വ​ന്തം വി​വാ​ഹം മാ​റ്റി വ​ച്ച ഡോക്ടർ പെം​ഗ് യി​ന്‍​ഹു​വ(29) ആ​ണു മ​രി​ച്ച​ത്.

കൊ​റോ​ണ​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​നി​ലെ ഫ​സ്റ്റ് പീ​പ്പി​ള്‍​സ് ആ​ശു​പ​ത്രി​യി​ലെ ഡോക്ടറായിരുന്നു ഇദ്ദേഹം. ജ​നു​വ​രി​യി​ല്‍ ചൈ​നീ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ സ​മ​യ​ത്ത് വി​വാ​ഹി​ത​നാ​കേ​ണ്ട​താ​യി​രു​ന്നു ഡോ​ക്ട​ര്‍. വു​ഹാ​നി​ല്‍ കൊ​റോ​ണ പ​ട​ര്‍​ന്നു പി​ടി​ച്ച​തോ​ടെ വി​വാ​ഹം മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. കൊ​റോ​ണ​യ്ക്കി​ര​യാ​യി മ​രി​ച്ച ഒമ്പതാമത്തെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഇ​ദ്ദേ​ഹം. അ​തേ​സ​മ​യം, കൊ​റോ​ണ മ​ര​ണം 2,250 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 76,794.

ഇ​തു​വ​രെ 20 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് രോ​ഗം പ​ട​ര്‍​ന്നി​ട്ടു​ണ്ട്. ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ലും ഷാം​ഗ്ഹാ​യി​ലും കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ന​ഗ​ര​ങ്ങ​ളി​ല്‍ സ​ഞ്ചാ​ര​ത്തി​നും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ക​യും ന​ഗ​ര​ത്തി​ല്‍ ചു​റ്റി​യ​ടി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പു​തു​വ​ര്‍​ഷ അ​വ​ധി​ക്കു​ശേ​ഷം ആ​ളു​ക​ള്‍ ജോ​ലി​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്പോ​ള്‍ വൈ​റ​സ് പ​ട​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ടാ​ണു ന​ട​പ​ടി.

ALSO READ: വീണ്ടും ദുരഭിമാനക്കൊല: അന്യജാതിക്കാരനെ വിവാഹം ചെയ്തതിന് പെൺകുട്ടിയെ വീട്ടുകാർ കൊലപ്പെടുത്തി; കൊലക്ക് ശേഷം മൃതദേഹം അജ്ഞാതസ്ഥലത്ത് ഉപേക്ഷിച്ചു

ഫെ​ബ്രു​വ​രി മാ​സം മ​ധ്യ​ത്തി​ലോ അ​വ​സാ​ന​ത്തോ വൈ​റ​സ് ബാ​ധ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു സാം​ക്ര​മി​ക​രോ​ഗ വി​ദ​ഗ്ധ​ന്‍ ഷോം​ഗ് ന​ന്‍​ഷാ​ന്‍ പ​റ​ഞ്ഞു. വൈ​റ​സ് പ​ട​രു​ന്ന​ത് കു​റ​ഞ്ഞ​താ​യി ബു​ധ​നാ​ഴ്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍​റ് ഷി ​ചി​ന്‍​പിം​ഗ് പ​റ​ഞ്ഞി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button