പ്രീ പെയ്ഡ് വരിക്കാരെ നിരാശയിലാഴ്ത്തികൊണ്ട് വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ച് ജിയോ. നിലവില്‍ 2,020 രൂപയായിരുന്ന പ്ലാനിനു ഇനി 2,121 രൂപ നൽകണം. 101 രൂപ കൂടിയതോടെ പ്രതിമാസം 8.4 രൂപയാണ് പ്ലാനിൽ വർദ്ധിക്കുക.
Also read : 600 ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്നും പുറത്താക്കി ഗൂഗിൾ
നിരക്കുയർത്തിയതല്ലാതെ പ്ലാനിലെ ഓഫറുകൾ മാറ്റിയിട്ടില്ല. ജിയോയില്‍നിന്ന് ജിയോ നമ്പറുകളിലേയ്ക്ക് സൗജന്യ കോളുകൾ, മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 12,000 മിനുട്ട്, ദിവസേന 100 എസ്എംഎസ് 504 ജി.ബി ഡാറ്റ എന്നിവ 336 ദിവസത്തേക്ക് ലഭിക്കുന്നു. മറ്റ് പ്ലാനുകള്‍ക്കൊന്നും മാറ്റംവരുത്തിയിട്ടില്ല.
Post Your Comments