പാറ്റ്‌ന: കുപ്രസിദ്ധ മാവോയിസ്റ്റ് ഭീകരന്‍ അരവിന്ദ് യാദവിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മാവോയിസ്റ്റ് ഭീകരന്‍ അരവിന്ദ് യാദവിന്റെ 1.15 കോടി രൂപയുടെ സ്വത്തുക്കള്‍ ആണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്.
അരവിന്ദ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇവര്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങളില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇവരില്‍ ആരും തന്നെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അരവിന്ദ് യാദവിന്റെ പേരിൽ ബീഹാറിലെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനുകളിലായി 61 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ, അരവിന്ദ് യാദവിന്റെ പേരിലുള്ള ഒരു ട്രക്കും ഒന്നിലധികം ഭൂമികളും ജപ്തി ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
11 ലക്ഷം രൂപയുടെ ട്രക്കും 14 ഏക്കര്‍ ഭൂമിയുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ വേട്ടയിലാണ് അരവിന്ദ് യാദവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. അരവിന്ദ് യാദവുമായി ബന്ധമുള്ള കൂടുതൽ പേരിലേക്കും എന്‍ഫോഴ്സ്മെന്റ് വേട്ട എത്തുമെന്നും റിപ്പോർട്ടുണ്ട്.
Post Your Comments