മോസ്‌കോ: മയക്കു മരുന്നിന്റെ ലഹരിയില്‍ യുവാവ് സ്വന്തം കാല് മുറിച്ചു. 29കാരനായ യുവാവാണ് സോംബി ഡ്രഗ് ഉപയോഗിച്ച ശേഷം സ്വന്തം കാല്‍ തന്നെ മുറിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ മുറിവില്‍ നിന്നുണ്ടായ രക്തസ്രാവം നിന്നെങ്കിലും കാല്‍ പൂര്‍ണ്ണമായും മുറിച്ച് മാറ്റേണ്ടി വന്നു. തുടര്‍ന്ന് ഇയാളുടെ ഇടത്തേക്കാല്‍ മുറിച്ച് മാറ്റുക ആയിരുന്നു.
അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ തീവ്ര പരിചരണ വിഭാഗത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ വളരെ പണിപ്പെട്ടാണ് ഇയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മുട്ടിന് മുകളിലായാണ് കാല്‍ മുറിച്ചത്. കാലിലെ എല്ല് പൂര്‍ണ്ണമായും വിടാതെ ആടി തൂങ്ങിയ അവസ്ഥയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജീവന്‍ തിരികെ കിട്ടി എങ്കിലും കാല്‍ പൂര്‍ണമായും മുറിച്ചു മാറ്റേണ്ടി വന്നു. മനുഷ്യനെ വല്ലാത്ത ഉന്മാദാവസ്ഥയിലേക്ക് തള്ളി വിടുന്ന ഒന്നാണ് സോംബം മയക്കു മരുന്നുകള്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ഇത് വ്യാപകമായിരിക്കുകയാണ്.
Post Your Comments