Latest NewsKeralaNews

പിണറായി വിജയൻ എഴുന്നേറ്റതോടെ സ്വാഗതപ്രസംഗം നടത്തിക്കൊണ്ടിരുന്ന ഡയറക്ടർ അമ്പരന്നു; വേറെ വഴിയില്ല എന്ന് പറഞ്ഞ് ഉദ്‌ഘാടനം നടത്തി വേദിവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാഗതപ്രസംഗത്തിനിടെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി വേദിവിട്ടു. തിരുവനന്തപുരത്ത് മലയാള മിഷന്റെ ത്രിദിന പരിപാടിയായ ‘മലയാൺമ 2020’-ന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. സ്വാഗതപ്രസംഗം നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിനായി എഴുന്നേറ്റു. ഇതോടെ മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻജോർജ് സ്വാഗതപ്രസംഗം അവസാനിപ്പിച്ചു. നാലുമിനിറ്റുകൊണ്ട് ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി വേറെ വഴിയില്ലാത്തതുകൊണ്ടാണിതെന്ന് പറഞ്ഞ് വേദി വിടുകയായിരുന്നു.

Read also: ഞണുക്ക് വിദ്യകള്‍കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്ന് രമേശ് ചെന്നിത്തല

അയ്യങ്കാളി ഹാളിൽ പരിപാടിയ്ക്കായി മന്ത്രി കടകംപള്ളി സുരന്ദ്രനടക്കമുള്ളവർ എത്തിയിരുന്നു. മുഖ്യമന്ത്രി ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് പഴയ മഹാരാജാസ് ആയിരുന്നെന്നും അവിടെ ഒരുഅധ്യാപകൻ മലയാള ഭാഷയ്ക്കുവേണ്ടി ഉണ്ടായിരുന്നു എന്നും പ്രൊഫ. സുജ സൂസൻജോർജ് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി എഴുന്നേൽക്കുകയായിരുന്നു. ഇതോടെ കടകംപള്ളി സുരേന്ദ്രനും വേദിയിലിരുന്നവരും ഒപ്പം എഴുന്നേറ്റു.‘സ്വാഗതം പിന്നീട് പറയാം. സ്വാഗതത്തിൽ സ്വാഭാവികമായും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. മൂന്നുമണിക്ക് വേറെ പരിപാടിയുണ്ട്. പോകണ്ട തിരക്കുണ്ട്. മറ്റുവഴിയില്ല’’ എന്ന് പറഞ്ഞ് മിഷന്റെ പ്രവർത്തനങ്ങളെ പരാമർശിച്ചും അവാർഡ് ജേതാക്കളെ അനുമോദിച്ചും മുഖ്യമന്ത്രി പ്രസംഗം നടത്തി സ്ഥലം വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button