മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന ഫലവും 30 മിനിറ്റിനുള്ളില്‍ യുഎഇ റെസിഡന്‍സി വിസയും ഇനി മുതല്‍ ദുബായിയുടെ പുതിയ സ്മാര്‍ട്ട് മെഡിക്കല്‍ സെന്ററില്‍ സാധ്യമാകും. ദുബൈ കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത്തരത്തിലുള്ള ആദ്യത്തെ ‘സേലം ഇന്റലിജന്റ് സെന്റര്‍’ ദുബായില്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്-ദുബായിയുടെ സഹകരണത്തോടെ പുതിയ കേന്ദ്രം താമസക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും മെഡിക്കല്‍ പരിശോധന നടത്താനും റെസിഡന്‍സികള്‍ നല്‍കാനുമുള്ള സമയം 28 മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി ചുരുക്കും. മെഡിക്കല്‍ പരിശോധനയുടെ പ്രോസസ്സിംഗ് സമയം രജിസ്‌ട്രേഷന്‍ മുതല്‍ റെസിഡന്‍സി വിസ നല്‍കുന്നത് വരെ കേന്ദ്രം ഗണ്യമായി കുറയ്ക്കും.
ലോകത്തിലെ ആദ്യത്തെ കേന്ദ്രമാണിതെന്ന് ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. ദുബായ് സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ അസാധാരണമായ സേവനം നല്‍കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയുള്‍പ്പെടെ നാലാമത്തെ വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യകള്‍ കേന്ദ്രം ഉപയോഗിക്കുന്നു.
ഉപഭോക്താക്കളുടെ സന്തോഷം വര്‍ദ്ധിപ്പിക്കുകയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ജിഡിആര്‍എഫ്എയും സംയുക്തമായി ആരംഭിച്ച സ്മാര്‍ട്ട് ‘സേലം’ പദ്ധതി.
Post Your Comments