KeralaLatest NewsNews

പിളരാൻ കാത്ത് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്; ജോസഫ് വിഭാഗത്തില്‍ ജോണി നെല്ലൂര്‍ വിഭാഗം ലയിച്ചേക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍പ്പിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ചെയര്‍മാൻ ജോണി നെല്ലൂരും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎൽഎയും വെവ്വേറെ വിളിച്ച യോഗങ്ങള്‍ ഇന്ന് കോട്ടയത്ത് നടക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ചാണ് പാർട്ടിയിൽ തർക്കം. രാവിലെ ഒമ്പതരയ്ക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് അനൂപ് ജേക്കബിന്‍റെ യോഗം. ജോണി നെല്ലൂര്‍ വിഭാഗത്തിന്‍റെ യോഗം പത്തരയ്ക്ക് പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടക്കും.

ജേക്കബ് ജോണി നെല്ലൂർ വിഭാഗം 29 ന് ജോസഫ് വിഭാഗത്തിൽ ലയിക്കുമെന്ന് പി ജെ ജോസഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെ ചൊല്ലിയുള്ള ത‍ർക്കം കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനെ രണ്ടാക്കി. എറണാകുളത്താണ് ലയന സമ്മേളനം. വൈകാതെ അനൂപ് ജേക്കബും എത്തുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് പറഞ്ഞു. ജോണി നെല്ലൂര്‍ ഇന്ന് ലയന പ്രഖ്യാപനം നടത്തും എന്നാണ് വിവരം. എന്നാല്‍, ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. ഭൂരിപക്ഷം ജില്ലാ പ്രസിഡന്‍റുമാരുടെയും പിന്തുണയുണ്ടെന്നാണ് ഇരുപക്ഷത്തിന്‍റെയും അവകാശവാദം.

ALSO READ: ഇന്ന് ലോകത്തിനെ മുഴുവന്‍ ബാധിച്ചിരിക്കുന്ന വിഘടനവാദത്തിനും പാരിസ്ഥിതിക വിരുദ്ധമായ ജീവിത ശൈലിക്കും ഉത്തരം നല്‍കാന്‍ ഇന്ത്യക്കുമാത്രമേ കഴിയൂ; ദേശിയത എന്ന വാക്കിനെ നിരവധി പേര്‍ വ്യാഖ്യാനിച്ച് ഫാസിസമെന്നും നാസിസമെന്നും വിളിച്ചുതുടങ്ങി;- ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

കുട്ടനാട് സീറ്റിന്‍റെ കാര്യത്തിലും ജോസ് കെ മാണി വിഭാഗത്തെ മറികടക്കാന്‍ ലയന നീക്കം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതീക്ഷ. ലയനത്തിലൂടെ യുഡിഎഫിലെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്‍റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button