സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവാഹവാർത്തയിൽ പ്രതികരണവുമായി നടൻ ചെമ്പൻ വിനോദ്. വധുവിന്റെ ചിത്രവും വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫോമിന്റെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ചെമ്പൻ വിനോദ് രംഗത്തെത്തിയത്. ആരോ കാണിച്ച കുസൃതിയാണെന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ലെന്നും ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
Read also: ചെമ്പന്‍ വിനോദിന് വിവാഹം
ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്.വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും എല്ലാം വഴിയേ അറിയിക്കാമെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ചെമ്പൻ വിനോദ് അറിയിച്ചു. കോട്ടയം സ്വദേശി മറിയം തോമസാണ് വധു.
Post Your Comments