കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈഗീംക ആരോപണം. നേരത്തെ ബിഷപ്പ് പ്രതിയായ ലൈംഗീക പീഡനക്കേസില്‍ സാക്ഷിയായ മറ്റൊരു കന്യാസ്ത്രിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മഠത്തില്‍ വച്ച് ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രി പൊലീസിന് നല്‍കിയ സാക്ഷിമൊഴിയില്‍ പറയുന്നു. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയത്.
വിഡീയോകോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും കന്യാസ്ത്രി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യുവതിയുടെ സാക്ഷിമൊഴിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാന്‍ കന്യാസ്ത്രീക്ക് താല്‍പ്പര്യമില്ലെന്ന് അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്.
Post Your Comments