സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും ഹൃദയ സ്പര്‍ശിയായ നിരവധി വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യര്‍ക്ക് പുറമേ പക്ഷിമൃഗാദികളുടെ വീഡിയോയും സൈബര്‍ ലോകത്തെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. ചില വീഡിയോകള്‍ ആളുകള്‍ക്ക് പ്രചോദനമാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
രണ്ട് കാലുകള്‍ മാത്രമുള്ള ഒരു നായ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ. ഫുഡ് പാത്തില്‍ നിന്ന് റോഡിലേക്ക് ചാടുന്ന നായ പിന്നീട് ഇരു കാലുകളുടെയും സഹായത്തോടെ റോഡ് മുറിച്ച് കടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
A desire changes nothing…
But determination changes everything ???? pic.twitter.com/NlEy6L7iWl— Susanta Nanda IFS (@susantananda3) February 19, 2020
പതിമൂന്ന് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സൂസന്ത നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. നായ വിജയകരമായി റോഡ് മുറിച്ചുകടക്കുന്നത് ചുറ്റും നിന്നവര്‍ നോക്കി നില്‍ക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments