Latest NewsNewsIndia

മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മരണ വാറണ്ടിന് സുപ്രീം കോടതിയുടെ സ്റ്റേ

ദില്ലി: ഗുജറാത്തില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ മരണ വാറണ്ടിന് സുപ്രീം കോടതിയുടെ സ്റ്റേ. 22കാരനായ അനില്‍ യാദവിന്റെ മരണവാറണ്ടാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വാറണ്ട് സ്റ്റേ ചെയ്യാന്‍ തീരുമാനിച്ചത്.

വധശിക്ഷ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള 60 ദിവസത്തെ സാവകാശം പ്രതിക്ക് നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. 33 ദിവസത്തെ സമയം മാത്രമേ തനിക്ക് അനുവദിച്ചുള്ളൂ എന്നായിരുന്നു അനില്‍ യാദവിന്റെ വാദം. സൂറത്തിലെ പോക്‌സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി വധശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button