മാരകവിഷത്തിന്റെ ഫലമായാണ് ശിവൻ നീലകണ്ഠനായത്. ലോകരക്ഷക്കായി കൊടും വിഷം ഏറ്റുവാങ്ങിയ ദേവന്റെ മഹാമനസ്ക്കത കണ്ടുവണങ്ങിയ ദേവഗണങ്ങള്‍ അദ്ദേഹത്തിനു വിഷബാധയേല്ക്കാതിരിക്കാനായി ഉറക്കം വെടിഞ്ഞ് പ്രാര്‍ത്ഥനയോടെ വ്രതമനുഷ്ഠിച്ചു. ഇതിന്റെ ഓർമ്മയ്ക്കായാണ് ഭക്തര്‍ ശിവരാത്രി വ്രതം എടുക്കുന്നതെന്നാണ് പറയപ്പെടുന്നത്. അതേസമയം ശിവപാര്‍വ്വതിമാരുടെ വിവാഹം നടന്നദിനമായി ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ശിവരാത്രിയെ കണക്കാക്കുന്നുണ്ട്.
ശിവഭഗവാന് ആദ്യമായി താണ്ഡവം ആടിയദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ നടനം നടന്ന ദിനമായാണ് ഈ ദിനം വിശേഷിപ്പിക്കപ്പെടുന്നത്. ശിവന് ജ്യോതിരൂപത്തില് പ്രത്യക്ഷമായ പുണ്യമുഹൂര്ത്തമെന്നും മഹാശിവരാത്രിയെ വിശേപ്പിക്കുന്നുണ്ട്. ലിംഗരൂപത്തില്‍ ശിവന്പ്രത്യക്ഷനായതും മഹാശിവരാത്രിയുടെ പുണ്യമുഹൂര്ത്തത്തിലാണെന്നത് മറ്റൊരു മറ്റൊരു വിശ്വാസം
Post Your Comments