രാജകുമാരി: ഇടുക്കിയിലെ കനത്ത മഞ്ഞും കൊടും വളവും വില്ലനായപ്പോള്‍ കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും കാര്‍ താഴേയ്ക്ക് മറിഞ്ഞാണ് യുവ ഡോക്ടര്‍ പന്തളം നൂറനാട് പടനിലം നടുവിലേമുറി പടീറ്റതില്‍ പി. ബിപിന്‍ (36) മരിച്ചത്. ചിന്നക്കനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ആയിരുന്നു ബിപിന്‍.
കനത്ത മഞ്ഞും കൊടും വളവും അപകടത്തിനു കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകട സമയത്ത് ഡോ.ബിപിന്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മുരിക്കുംതൊട്ടിയിലെ വീട്ടില്‍ നിന്നു നെടുങ്കണ്ടം ഭാഗത്തേക്കു പോകുകയായിരുന്നു ബിപിന്‍. പൂപ്പാറ കുമളി സംസ്ഥാന പാതയില്‍ ചതുരംഗപ്പാറയ്ക്കു സമീപം ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു അപകടം. ചതുരംഗപ്പാറയ്ക്കു സമീപം കൊടും വളവിലുള്ള വീതി കുറഞ്ഞ പാലത്തില്‍ നിന്നു നിയന്ത്രണം നഷ്ടപ്പെട്ട് 30 അടി താഴ്ചയുള്ള തോട്ടിലേക്കു പതിക്കുകയായിരുന്നു.
വാഹനത്തിന്റെ നിലയ്ക്കാത്ത ഹോണ്‍ ശബ്ദം കേട്ട്, 200 മീറ്റര്‍ അകലെയുള്ള ഏലം എസ്റ്റേറ്റിലെ ജീവനക്കാരന്‍ ഓടിയെത്തിയപ്പോള്‍ ആണ് കീഴ്‌മേല്‍ മറിഞ്ഞു കിടക്കുന്ന വാഹനം കണ്ടത്. എസ്‌ഐമാരായ എം.എസ്.തോമസ്, പി.കെ. നവാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും നെടുങ്കണ്ടത്തു നിന്നെത്തിയ അഗ്‌നിരക്ഷാസേന യും വാഹനം ഉയര്‍ത്തി ബിപിനെ പുറത്തെടുത്തു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ബിപിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം നൂറനാട്ടെ കുടുംബ വീട്ടിൽ ആണ് ഉള്ളത്.
ALSO READ: എറണാകുളത്ത് നിന്ന് പോയ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം
ഭാര്യ: ഡോ.ശില്‍പ. മകള്‍: ദ്യുതി. റിട്ട. അദ്ധ്യാപകരായ പ്രഭാകരന്‍സുശീല ദമ്ബതികളുടെ മകനാണ് ബിപിന്‍. സംസ്‌കാരം ഇന്ന് 12ന്. കൊടും വളവിലുള്ള പാലത്തിന്റെ ഒരു വശത്തെ കൈവരി തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇവിടെ ഒരു റിബണ്‍ വലിച്ചു കെട്ടിയിട്ടുണ്ട് എന്നതു മാത്രമാണ് അപകട മുന്നറിയിപ്പ്.
Post Your Comments