Latest NewsNewsIndia

ഐഐടി ക്യാമ്പസില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമം; അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: ഐഐടി ക്യാമ്പസില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. മദ്രാസ് ഐഐടിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് എയറോസ്പേസ് എന്‍ജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ശുഭം ബാനര്‍ജിയെ അറസ്റ്റ് ചെയ്തു.

ഐഐടി ക്യാമ്പസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗവേഷക വിദ്യാര്‍ഥിനി ശുചിമുറിയില്‍ കയറിയപ്പോഴാണ് അധ്യാപകന്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത്. ശുചിമുറിക്കുള്ളില്‍ കയറിയ വിദ്യാര്‍ത്ഥിനി ജനലില്‍ മൊബൈല്‍ ഫോണ്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുന്ന വിധത്തിലായിരുന്നു വച്ചിരുന്നത്.വിദ്യാര്‍ഥിനി ഉടന്‍തന്നെ ബഹളം നിലവിളിക്കുകയും സമീപത്തെ പുരുഷന്മാരുടെ ശുചിമുറിക്കുള്ളിലുണ്ടായിരുന്നവരെ പൂട്ടിയിടുകയും ചെയ്തു.

വിദ്യാര്‍ത്ഥിനി ബഹളം വച്ചതിനെത്തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തി പുരുഷന്മാരുടെ ശുചിമുറി തുറന്ന് അവിടെയുണ്ടായിരുന്നവരെ പരിശോധിച്ചപ്പോഴാണ് ഫോണ്‍ ശുഭം ബാനര്‍ജിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പോലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button