ലഖ്‌നൗ: ആറ് വയസുകാരിയായ അനാബിയ ഇമ്രാന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നല്‍കിയ കത്ത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിനോടൊപ്പം സ്‌കൂള്‍ ബാഗ്, ലെഞ്ച് ബോക്സ്, ചോക്ലേറ്റുകള്‍, ഒരു ടെഡ്ഡി ബെയര്‍ എന്നിവയും അനാബിയക്ക് സമ്മാനമായി പ്രിയങ്ക നല്‍കി. യുപി ന്യൂനപക്ഷ സെല്‍ അദ്ധ്യക്ഷന്‍ ഷാനവാസ് ആലമാണ് കുട്ടിക്ക് പ്രിയങ്കയുടെ സമ്മാനം കൈമാറിയത്.
പ്രിയപ്പെട്ട അനാബിയ, ഞാന്‍ നിനക്കായി കുറച്ച് കാര്യങ്ങള്‍ വാങ്ങി. നിനക്ക് അവ ഇഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലായ്‌പ്പോഴും എന്റെ ‘ധീരയായ പെണ്‍കുട്ടിയായി’ ഇരിക്കുക, നിനക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിളിക്കുക. ഒരുപാട് സ്‌നേഹം,’അനാബിയക്കുള്ള കത്തില്‍ പ്രിയങ്ക കുറിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിലായവരുടെ കുടംബങ്ങളെ സന്ദര്‍ശിക്കുന്നതിനിടെയാണ് യുപി സ്വദേശിനിയായ അനാബിയയെ പ്രിയങ്ക കണ്ടുമുട്ടുന്നത്. പൊലീസ് ബലമായി പ്രതിഷേധക്കാരെ നീക്കം ചെയ്തപ്പോള്‍ തന്റെ ആന്റിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു അനാബിയ. കുട്ടിയെ പ്രിയങ്ക ആശ്വസിപ്പിക്കുന്ന വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Post Your Comments