Specials

മഹാ ശിവരാത്രി : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ശിവഭക്തരുടെ ഒരു പ്രധാന വിശേഷ ദിവസമാണ് മഹാ ശിവരാത്രി.ശിവപൂജയും ആരാധനയും വ്രതാനുഷ്ഠാനവും രാത്രിയിലെ ഉറക്കമൊഴിഞ്ഞ് ശിവമന്ത്രാക്ഷരി ഉരുവിട്ടും ഈ ദിവസത്തെ ഏറെ പുണ്യമാക്കുന്നു. എന്താണ് ശിവരാത്രി.. എന്തിനാണ് ശിവരാത്രി ആഘോഷം? എന്ന് ആലോചിച്ചുട്ടുണ്ടോ. അതിനു പിന്നിൽ ധാരാളം കഥകളും ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.

പാലാഴിമഥന സമയത്ത് ഉയര്‍ന്നു വന്ന കൊടുംവിഷം, കാളകൂടത്തെപ്പറ്റിയുളള ആശങ്കകള്‍ക്കു വിരാമമിട്ട് ശിവൻ തന്റെ ഇഷ്ടപ്രകാരം അത് കുടിച്ചു, ഇത് കണ്ടു ഭയന്ന ദേവി ദേവന്റെ കഴുത്തില്‍ മുറുകെപ്പിടിച്ചതിനാല്‍ വിഷം ഉദരത്തിലെത്താതെ കണ്ഠത്തില്‍ തങ്ങിനിന്നു. മാരകവിഷത്തിന്റെ ഫലമായി ശിവ ഭഗവാൻ നീലകണ്ഠനായി. ലോകരക്ഷക്കായി കൊടും വിഷം ഏറ്റുവാങ്ങിയതോടെ ദേവന്റെ മഹാമനസ്‌ക്കത കണ്ടുവണങ്ങിയ ദേവഗണങ്ങള്‍ അദ്ദേഹത്തിനു വിഷബാധയേല്‍ക്കാതിരിക്കാൻ ഉറക്കം വെടിഞ്ഞ് പ്രാര്‍ത്ഥനയോടെ വ്രതമനുഷ്ഠിച്ചു. പിന്നീട് ഇതിന്റെ ഓർമക്കായി ഭക്തര്‍ ശിവരാത്രി വ്രതം എടുക്കുന്നുവെന്നാണ് ഒരു ഐതിഹ്യം. ദേവന്‍തന്നെയാണ് വ്രതത്തോടെ മഹാശിവരാത്രി ആചരിക്കാന്‍ പറഞ്ഞതെന്നും ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ഭക്തര്‍ നടത്തുന്ന വ്രതാനുഷ്ഠാനം എന്നനിലയിലും ഈ ദിനം വിശേഷപ്പെട്ടതാകുന്നുവെന്നും പറയപ്പെടുന്നു.

ശിവപാര്‍വ്വതിമാരുടെ വിവാഹം നടന്നദിനമായി ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ശിവരാത്രിയെ പറയപ്പെടുന്നു. ഈ വിശ്വാസപ്രകാരം ദേവി-ദേവന്‍മാരുടെ വിവാഹം നടന്ന മംഗളദിനമെന്ന പ്രാധാന്യമാണ് ശിവരാത്രിക്കു നല്‍കുന്നത്. ശിവഭഗവാന്‍ ആദ്യമായി താണ്ഡവം ആടിയദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ നടനം നടന്ന ദിനമായും കരുതപ്പെടുന്നു. ശിവന്‍ ജ്യോതിരൂപത്തില്‍ പ്രത്യക്ഷമായ പുണ്യമുഹൂര്‍ത്തമെന്നും മഹാശിവരാത്രിക്കുള്ള മറ്റൊരു പേര്. പ്രകാശരൂപത്തില്‍, വിഷ്ണു, മഹേശ്വരന്മാര്‍ക്ക് ശിവന്‍ പ്രത്യക്ഷനായതും അവരോട് പ്രകാശരൂപത്തിലുളള തന്റെ ആദിയും അന്തവും കണ്ടെത്താന്‍ പറഞ്ഞതും ഇതേ ദിനത്തിലാണെന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button