Latest NewsNewsIndia

പാകിസ്ഥാന്റേയും ചൈനയുടേയും നീക്കങ്ങള്‍ നിരീക്ഷിയ്ക്കുന്നതിന് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഉപഗ്രഹ നിരീക്ഷണം : ജി-സാറ്റ് ഒന്നിന്റെ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ : ഇന്ത്യ എല്ലാകാര്യത്തിലും ഒരുപടി മുന്നോട്ട്

ന്യൂഡല്‍ഹി: പാകിസ്ഥാന്റേയും ചൈനയുടേയും നീക്കങ്ങള്‍ നിരീക്ഷിയ്ക്കുന്നതിന് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഉപഗ്രഹ നിരീക്ഷണം നടത്താന്‍ ജി-സാറ്റ് ഒന്നിന്റെ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ. ഐഎസ്ആര്‍ഓയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്-1 മാര്‍ച്ചിലാണ് വിക്ഷേപിയ്ക്കുന്നത്. ന്ത്യയുടെ ആഭ്യന്തര സുരക്ഷാ നിരീക്ഷണം സാറ്റ്ലൈറ്റ് മാപ്പിംഗിന്റെ സഹായത്തോടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിക്ഷേപണം. ഐഎസ്ആര്‍ഒ വിക്ഷേപിക്കാന്‍ പോകുന്ന രണ്ട് എര്‍ത്ത് ഒബ്സര്‍വിംഗ് (ഇഒ) ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് ജിസാറ്റ്-1.

36,000 കിലോമീറ്ററോളം ഉയരത്തിലുള്ള ജിയോസ്റ്റേഷണറി ഭ്രമണപഥത്തിലാണ് എര്‍ത്ത് ഒബ്സര്‍വേറ്ററി ഉപഗ്രഹങ്ങള്‍ സ്ഥാപിക്കുക. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കുക. ജിസാറ്റ്-1 ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരന്തരം നിരീക്ഷണം നടത്തുകയും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുകയും ചെയ്യും.

ജിസാറ്റ്-1ല്‍ മള്‍ട്ടി-റെസല്യൂഷന്‍ (50 മീറ്റര്‍ മുതല്‍ 1.5 കിലോമീറ്റര്‍ വരെ) ഇമേജിംഗ് ഉപകരണങ്ങള്‍ ഉണ്ടാകും. അതിര്‍ത്തി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ തത്സമയ ചിത്രങ്ങള്‍ പകര്‍ത്തുന്ന അഞ്ച് തരം മള്‍ട്ടിസ്പെക്ട്രല്‍ ക്യാമറകളും ഈ ഉപഗ്രഹത്തില്‍ ഉണ്ടാകും. പാകിസ്താന്‍, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുകയാണ് ജിസാറ്റ്-1ന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button