പഴയങ്ങാടി: കുട്ടികളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം വിദേശത്തേയ്ക്ക് കടന്നു . വിവരമറിഞ്ഞ് വിദേശത്തു നിന്ന് ഭര്‍ത്താവ് നാട്ടിലെത്തി. പഴയങ്ങാടിയിലാണ് സംഭവം. മൂന്നും ആറും വയസുകളുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം മുങ്ങിയത്. യുവതി കാമുകനൊപ്പം വിദേശത്ത് കടന്നതായാണ് സൂചന. ഭാര്യ പോയതറിഞ്ഞ് വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലെത്തിയിട്ടുണ്ട്.
അതേ സമയം പ്രാദേശികമായി ഒരു പാര്‍ട്ടി നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടത്തുന്നതായും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. തങ്ങള്‍ക്ക് അച്ഛനൊപ്പം താമസിച്ചാല്‍ മതിയെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഴയങ്ങാടി പോലീസ് കുട്ടികളെ അച്ഛനൊപ്പം വിട്ടു. കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments