Latest NewsKeralaNews

ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം ; ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തില്‍ ; ഒടുവില്‍ വില്ലനായതും ഫെയ്‌സ്ബുക്ക് തന്നെ

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തുടക്കവും ഒടുക്കവും ഫേസ്ബുക്കില്‍. ഫെയ്‌സ്ബുക് വഴിയാണു ശരണ്യയും ഭര്‍ത്താവ് പ്രണവും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇതേ ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഒടുവില്‍ കൊലപാതകത്തില്‍ പൊലീസിന് വഴിത്തിരിവായതും ഇതേ ഫെയ്‌സ്ബുക്ക് തന്നെ

ശരണ്യയും ഭര്‍ത്താവ് പ്രണവും ഫെയ്‌സ്ബുക് വഴിയാണു പരിചയപ്പെടുന്നത്. പിന്നീട് ഇത് പ്രണയമായി. എന്നാല്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ ആയതിനാല്‍ ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ശരണ്യയ്ക്കു പതിനെട്ടു വയസ്സു പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും വിവാഹം കഴിച്ചു. എന്നാല്‍ വിവാഹശേഷം ഇരുവരും അകലാന്‍ തുടങ്ങി. സ്വന്തം വീട്ടിലാണ് ശരണ്യ പലപ്പോഴും കഴിഞ്ഞിരുന്നത്.

പിന്നീട് ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഈ സമയത്താണ് ശരണ്യ ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് അടുക്കുന്നത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകന്‍ വാഗ്ദാനം നല്‍കിയിരുന്നു എന്നും എന്നാല്‍ മകനെ ഉപേക്ഷിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരുടെ ഫേസ്ബുക്ക് ചാറ്റ് ഹിസ്റ്ററി പൂര്‍ണ്ണമായും ശരണ്യയുടെ ഫോണില്‍ നിന്നും പൊലീസിന് ലഭിച്ചു. 17 തവണയാണ് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ കാമുകന്‍ ശരണ്യയെ വിളിച്ചത്. കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തലെങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button