ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയം വിസ റദ്ദാക്കി ഇന്ത്യയിൽ നിന്ന് അയച്ച ബ്രിട്ടിഷ് എംപി ഡെബ്ബി അബ്രഹാംസ് പാകിസ്ഥാനില്‍. ഇസ്ലാമാബാദില് എത്തിയ അബ്രഹാംസ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയുമായി ചര്‍ച്ച നടത്തി. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ഇവരെ ഇന്ത്യയിൽ നിന്ന് തിരിച്ചയച്ചത്.
ഡെബ്ബി അബ്രഹാംസ് പാകിസ്ഥാന്റെ പ്രതിനിധിയാണെന്ന് ഇന്ത്യ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഈ കണ്ടെത്തലുകളെ ശരി വെക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഐഎസ്ഐയുമായും പാക് സംഘടനകളുമായും ഇവർ ചർച്ച നടത്തുന്ന ദൃശ്യങ്ങളും ഇതിന് മുൻപ് പുറത്തുവന്നിരുന്നു.
Post Your Comments