തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന് അപേക്ഷിക്കാന്‍ പ്രായം തെളിയിക്കുന്നതിന് ഇനി ആധാര്‍ പറ്റില്ലെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ അപേക്ഷകര്‍ക്ക് പ്രായം തെളിയിക്കാന്‍ ആധാര്‍ മതിയെന്ന മുന്‍ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. ഇതോടെ റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രായം തെളിയിക്കാനുള്ള രേഖയായി അംഗീകരിക്കും.
ആധാര്‍ വയസ്സുതെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാന്‍ പാടില്ലെന്ന് യുഐഎഐ അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്‍ ഉത്തരവ് തിരുത്തിയത്.
എന്നാല്‍ ഇതോടെ റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രായം തെളിയിക്കാനുള്ള രേഖയായി അംഗീകരിക്കും. മറ്റ് രേഖകള്‍ ഇല്ലെങ്കില്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി നിര്‍ത്തിയാണ് ആധാര്‍ അവലംബിക്കാന്‍ തീരുമാനിച്ചത്.
രേഖകള്‍ ഒന്നും ഇല്ലാത്തവര്‍, വയസ്സ് തെളിയിക്കാന്‍ രേഖകളൊന്നും ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇത് രേഖയായി കണക്കാക്കും. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്താല്‍ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുമെന്നും ധനസെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. മാത്രവുമല്ല ഭാവിയില്‍ സര്‍ക്കാരില്‍ നിന്നും ഒരുവിധ ധനസഹായങ്ങള്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും വ്യക്തമാക്കുന്നു.
Post Your Comments