Latest NewsKeralaNews

കളളനായാല്‍ ഇങ്ങനെ തന്നെ വേണം; മോഷ്ടിക്കുമ്പോ കമ്മീഷണര്‍ ഓഫീസിനടുത്തുള്ള സ്ഥാപനങ്ങളില്‍ തന്നെ കേറണം, സംഭവം ഇങ്ങനെ

കൊല്ലം : കളളനായാല്‍ ഇങ്ങനെ തന്നെ വേണം. മോഷ്ടിക്കുമ്പോ കമ്മീഷണര്‍ ഓഫീസിനടുത്തുള്ള സ്ഥാപനങ്ങളില്‍ തന്നെ കേറണം. കൊല്ലത്താണ് സംഭവം. കള്ളന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍നിന്ന് 50 മീറ്റര്‍ അകലെയുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.

മൂന്ന് സ്ഥാപനങ്ങളിന്‍ നിന്നുമായി 43,000 രൂപയും സി.സി.ടി.വി.യുടെ ഭാഗങ്ങള്‍, ഡ്രില്ലിങ് മെഷീന്‍, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡുകള്‍ എന്നിവയും മോഷ്ടാക്കള്‍ കവര്‍ന്നു. കമ്മിഷണര്‍ ഓഫീസിന് തൊട്ടടുത്തുതന്നെയുള്ള എക്‌സല്‍ ഗ്രാഫിക്‌സില്‍നിന്നാണ് 43,000 രൂപ കവര്‍ന്നത്. ഇവിടെയുള്ള സി.സി.ടി.വി.യുടെ ഭാഗങ്ങളും കംപ്യൂട്ടറുകളും തകര്‍ത്തിട്ടുണ്ട്. ഡി.വി.ആര്‍., ബാറ്ററി, കോഡ്ലെസ് ഡ്രില്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ കവര്‍ന്നു. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന് സമീപത്തുള്ള കമ്മോട്ടി ട്രേഡ് സെന്ററിന്റെ പിന്‍ഭാഗത്തെ വാതില്‍ കട്ടിളയുള്‍പ്പെടെ തകര്‍ത്താണ് മോഷണശ്രമം നടത്തിയത്. മുറിക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലാണ്. മാത്രവുമല്ല സമീപത്തുള്ള വീട്ടിലും മോഷണശ്രമം നടന്നു.

സോകിസ് മീഡിയ സൊല്യൂഷന്‍സിന്റെ പിന്‍ഭാഗത്തെ രണ്ട് വാതിലുകള്‍ അമ്മിക്കുഴകൊണ്ട് ഇടിച്ചുതകര്‍ത്താണ് അകത്തുകടന്നത്. വാതിലിനു താഴെയുള്ള ചെറിയ പലക പൊളിച്ചശേഷമാണ് ഉള്ളില്‍ കടന്നിരിക്കുന്നത്. ഇവിടെനിന്ന് പെന്‍ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും കവര്‍ന്നു. പതിനായിരം രൂപയുടെ സാധനങ്ങള്‍ നഷ്ടമായതായി സ്ഥാപനയുടമ സോണി പറഞ്ഞു. സ്ഥാപനയുടമകളുടെ പരാതിപ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. എന്തായാലും കള്ളന്‍ പൊളിച്ചു പോലീസിന്റെ കണ്‍വെട്ടത്ത് തന്നെയുള്ള മുതല്‍ അല്ലേ അടിച്ചോണ്ട് പോയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button