അവതാരകയും ഗായികയും നടിയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് റിമിയും റോയ്‌സും വിവാഹമോചനം നേടിയത്.വിവാഹ നിശ്ചത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് റിമിയും, റോയ്സും വിവാഹ മോചനം നേടിയത്. സോണിയ ആണ് റോയിസിന്‍റെ വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 22 ന് തൃശൂരില്‍ വച്ച് നടക്കും എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ഷണക്കത്ത് സൂചിപ്പിക്കുന്നു.
ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. 2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. റിമിയുമായി ഒരിക്കലും പൊരുത്തപ്പെട്ടുപോകാന്‍ തനിക്ക് കഴിയില്ലെന്നും, കരിയര്‍ തന്നെയാണ് റിമിക്ക് വലുതെന്നും, റോയിസ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും മോചനം നേടിയത്. ഇരുവരും ഇതിനു മുന്‍പേ തന്നെ പിരിഞ്ഞു താമസിക്കുക ആയിരുന്നതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു.റിമിയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായ നികുതി കുരുക്കങ്ങളുമാണ്.
റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണെന്നും റോയ്‌സ് പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി എത്തുന്നത്. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, പിന്നീട് പിന്നണി ഗായികയായും നടിയായും, ടെലിവിഷന്‍ അവതാരകയായും ശ്രദ്ധേയയായി.
Post Your Comments