Latest NewsIndia

അമിത്ഷായുമായുള്ള കൂടിക്കാഴ്ച , ഡല്‍ഹിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാരുമായി ഒരുമിച്ച്‌ മുന്നോട്ടുപോകുമെന്ന് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അധികാരമേറ്റ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം നടത്തുന്ന ഔപചാരിക കൂടിക്കാഴ്ചയാണിത്. നോര്‍ത്ത് ബ്ലോക്കിലുള്ള ഓഫീസില്‍ എത്തിയായിരുന്നു അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. മൂന്നാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

ഫലപ്രദമായ കൂടിക്കാഴ്ചയെന്നാണ് അരവിന്ദ് കേജ്‌രിവാള്‍ മാധ്യമങ്ങളോട് ഇതേപ്പറ്റി വിശേഷിപ്പിച്ചത്. ദല്‍ഹി വികസന പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കു ശേഷം ട്വിറ്ററിലൂടെയായിരുന്നു കേജ്‌രിവാളിന്റെ പ്രതികരണം.ഡല്‍ഹി തെരഞ്ഞെടുപ്പിനു മുന്‍പ് അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്ക കെജ്‌രിവാള്‍ ശ്രമിച്ചിരുന്നു.

ഇന്ത്യ തിരിച്ചയച്ച ബ്രിട്ടീഷ് എംപി പാകിസ്ഥാനിൽ; ഇന്ത്യയുടെ കണ്ടെത്തലുകൾ ശരിയെന്ന് റിപ്പോർട്ട്

ഡല്‍ഹിയിലെ ക്രമസമാധാന വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അമിത് ഷായെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍ അമിത് ഷായുടെ ഓഫീസ് അവസരം നല്‍കിയിരുന്നില്ല.കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയിലെ ക്രമസമാധാന വിഷയം അടക്കം സുപ്രധാന ഭരണകാര്യങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button