KeralaLatest NewsNews

ഭര്‍ത്താവു തന്നെയാണു കൊലപാതകിയെന്ന് ആവര്‍ത്തിച്ചു പറഞ്ഞത് രണ്ടു പകല്‍ ; ഒടുവില്‍ ശരണ്യയുടെ കള്ളി പൊളിച്ച തെളിവുകള്‍ ഇങ്ങനെ

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ സ്വന്തം അമ്മ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. കാമുകനൊപ്പം ജീവിക്കാനാണ് കണ്ണൂര്‍ സ്വദേശിനിയായ ശരണ്യ സ്വന്തം കുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്. രണ്ടു ദിവസം തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പൂര്‍ണസമയവും ഭര്‍ത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ ചെയ്തത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഉണര്‍ന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭര്‍ത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയില്‍ ശരണ്യ ഉറച്ചുനിന്നു.

തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭര്‍ത്താവു തന്നെയാണു കൊലപാതകിയെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ കാമുകനുമായി നടത്തിയ ഫോണ്‍വിളികളുടെയും ചാറ്റിംഗിന്റെയും വിശദാംശങ്ങളും പിന്നാലെ ഫൊറന്‍സിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ ശരണ്യ പരുങ്ങി. മറച്ചുവച്ച സത്യങ്ങള്‍ ഓരോന്നായി ഏറ്റു പറഞ്ഞു.

ശരണ്യ ആദ്യം പറഞ്ഞത്:

* മൂന്നു മാസത്തിനുശേഷമാണു കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടില്‍ വന്നത്.
* അന്നു വീട്ടില്‍ തങ്ങണമെന്നു നിര്‍ബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാല്‍, അച്ഛന്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകുന്ന ഞായറാഴ്ച വരാന്‍ ആവശ്യപ്പെട്ടു.
* ഞായറാഴ്ച പ്രണവ് വീട്ടിലെത്തി.

* ശരണ്യയും പ്രണവും കുഞ്ഞും രാത്രിയില്‍ ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു.
* പുലര്‍ച്ചെ മൂന്നോടെ കുഞ്ഞ് എഴുന്നേറ്റു കരഞ്ഞു. കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം       പ്രണവിനൊപ്പം കിടത്തി.
* ചൂടുകാരണം താന്‍ ഹാളില്‍ കിടന്നു.
* രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായത്.

തെളിവുകള്‍ എതിരായതോടെ മാറ്റിപ്പറഞ്ഞത്:

* ഭര്‍ത്താവു ഞായറാഴ്ച രാത്രി വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താന്‍ ആസൂത്രണം ചെയ്തു.
* ഞായറാഴ്ച രാത്രി മൂന്നു പേരും ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു.
* പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് കുഞ്ഞുമായി ഹാളിലെത്തി.
* കുഞ്ഞിനെ എടുക്കുന്നതു കണ്ട പ്രണവിനോട്, മുറിയില്‍ ചൂടായതിനാല്‍ ഹാളില്‍ കിടക്കുന്നുവെന്നു മറുപടി നല്‍കി.

* ഹാളിലെ കസേരയില്‍ കുറച്ചുനേരം ഇരുന്നശേഷം പിന്‍വാതില്‍ തുറന്നു കുഞ്ഞുമായി പുറത്തേക്ക്.
* 50 മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തിക്കരികില്‍ എത്തിയശേഷം മൊബൈല്‍ വെളിച്ചത്തില്‍ താഴേക്കിറങ്ങി.
* കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്നു താഴേക്കു വലിച്ചിട്ടു.
* കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞു കരഞ്ഞു.

* കരച്ചില്‍ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി.
* വീണ്ടും ശക്തിയായി കരിങ്കല്‍ക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.
* തിരിച്ചുവീട്ടിലെത്തി അടുക്കളവാതില്‍ വഴി അകത്തു കയറി ഹാളില്‍ ഇരുന്നു, കുറച്ചു നേരം കഴിഞ്ഞു കിടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button