ജംഷെഡ്പൂർ : ഐഎസ്എൽ സീസണിലെ പ്ലേ ഓഫിന് മുൻപുള്ള അവസാന മത്സരത്തിന് എഫ് സി ഗോവയും ജംഷെഡ്പൂർ എഫ് സിയും ഇന്നിറങ്ങുന്നു. രാത്രി 07:30തിന് ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.
A win for @FCGoaOfficial will make them the #HeroISL League Winners ?
Will @JamshedpurFC prove to be a roadblock for the Gaurs?
#JFCFCG #LetsFootball pic.twitter.com/jKnd5C06CQ— Indian Super League (@IndSuperLeague) February 19, 2020
With the all-important @TheAFCCL spot in sight, @FCGoaOfficial have to avenge their defeat to @JamshedpurFC in the reverse fixture.
Know more about #JFCFCG ?#HeroISL #LetsFootballhttps://t.co/REcxU9E67U
— Indian Super League (@IndSuperLeague) February 19, 2020
17മത്സരങ്ങളിൽ 36പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഗോവ അത് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രകടനമാകും ഇന്ന് കളിക്കളത്തിൽ നടത്തുക. സീസണിൽ നിന്നും പുറത്തായ ജാംഷെഡ്പൂർ ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. 17മത്സരങ്ങളിൽ 18പോയിന്റുമായി എട്ടാം സ്ഥാനത്താണ് ജാംഷെഡ്പൂർ. എടികെ, ബെംഗളൂരു,മുംബൈ എന്നിവരാണ് യഥാക്രമം രണ്ടും,മൂന്നും,നാലും സ്ഥാനങ്ങളിൽ ഉള്ളത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കരുത്തരായ എടികെയെ വീഴ്ത്തി തകർപ്പൻ ജയം മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി സ്വന്തമാക്കിയിരുന്നു. ഏഴാം മിനിറ്റിൽ റാഫേൽ, 39ആം മിനിറ്റിൽ ആന്ദ്രേ ഷെമ്ബ്റി, ഇഞ്ചുറി ടൈമിൽ(90+4) നെരിജസ് വാൾസ്‌കിസ് എന്നിവരാണ് ഗോളുകൾ വലയിലെത്തിച്ചത്. എടികെയ്ക്കായി 40ആം മിനിറ്റിൽ റോയ് കൃഷ്ണ ആശ്വാസ ഗോൾ നേടിയത്.
ഈ മത്സരത്തിലെ വിജയത്തോടെ 16മത്സരങ്ങളിൽ 25പോയിന്റുമായി ഒഡീഷയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയ ചെന്നൈയിൻ എഫ് സിയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ വർദ്ധിച്ചു. ഇനിയുള്ള മത്സരങ്ങളിൽ ജയികാനായാൽ ചെന്നൈയ്ക്ക് മുംബൈ പിന്തള്ളി നാലാം സ്ഥാനം നേടാനാകും. ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ എടികെ തോൽവിയോടെ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നു.17മത്സരങ്ങളിൽ 33പോയിന്റാണ് സമ്പാദ്യം. 29പോയിന്റുമായി ബെംഗളൂരു മൂന്നാം സ്ഥാനത്ത് തുടരുന്നു.
Post Your Comments