Latest NewsIndiaNews

അമേരിക്കാസ് ഗോട്ട് ടാലന്റില്‍ ഇന്ത്യയില്‍ നിന്നുള്ള നൃത്ത സംഘത്തിന് കിരീടം; ഇത് അഭിമാനനിമിഷം

മുംബൈ: അമേരിക്കാസ് ഗോട്ട് ടാലന്റില്‍ കിരീടം നേടി ഇന്ത്യയില്‍ നിന്നുള്ള നൃത്തസംഘം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ഗ്രൂപ് വി അണ്‍ബീറ്റബിളാണ് ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷവും മുംബൈ ടീം മത്സരത്തിനെത്തിയിരുന്നെങ്കിലും നാലാം സ്ഥാനമാണ് നേടിയത്. ഇവരുടെ വീഡിയോ അടക്കം ഉള്‍പ്പെടുത്തി വിജയികളെ അഭിനന്ദിച്ച്‌ അമേരിക്കാസ് ഗോട് ടാലന്റ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അടക്കമുള്ളവര്‍ വി അണ്‍ബീറ്റബിള്‍ ടീമിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Read also: മാതൃകാ നവോത്ഥാന ദമ്പതികൾ കരുണയുടെ പേരിൽ കരുണയില്ലാതെ വൻതട്ടിപ്പു നടത്തിയിട്ട്, മുഖ്യമന്ത്രിക്ക് കത്തെഴുതി മുതലക്കണ്ണീർ ഒഴുക്കുന്ന വിചിത്ര കേരളം

shortlink

Post Your Comments


Back to top button