Latest NewsIndiaNews

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​: ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മും​ബൈ​യി​ല്‍ നടത്താനിരുന്ന റാലിക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പൊലീസ്

മും​ബൈ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്താ​നി​രു​ന്ന റാലിക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പൊലീസ്. മും​ബൈ​യി​ല്‍ ആണ് റാലി നടത്താനിരുന്നത്. ഈ ​മാ​സം 21ന് ​മും​ബൈ ആ​സാ​ദ് മൈ​താ​ന​ത്താ​യി​രു​ന്നു പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ക്ര​മ​സ​മാ​ധാ​ന ത​ക​ര്‍​ച്ച ചൂ​ണ്ടി​കാ​ട്ടി​യാ​ണ് മും​ബൈ പൊ​ലീ​സി​ന്‍റെ ന​ട​പ​ടി. സി​എ​എ​യ്ക്കെ​തി​രാ​യ സ​മ​ര​ത്തി​ല്‍ ആ​സാ​ദി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്യു​ക​യും റി​മാ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ജ​നു​വ​രി 16ന് ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ആ​സാ​ദ് വീ​ണ്ടും സ​മ​ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു വ​രി​ക​യാ​ണ്.

അതേസമയം, ജാമിയ മിലിയയിലെ ന്യൂഫ്രണ്ട്സ് കോളനിയില്‍ ഡിസംബര്‍ 15നുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമാണെന്ന് ഡല്‍ഹി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചത് ഷര്‍ജീലാണ്. ബസ് കത്തിച്ച സംഭവത്തിലടക്കം ഷര്‍ജീല്‍ ഉള്‍പ്പെടെ 17 പേര്‍ പ്രതികളാണ്. കൊലപാതക ശ്രമം, കലാപം തുടങ്ങിയവയാണ് കുറ്റം.

അതേസമയം ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ആരെയും സംഭവത്തില്‍ പ്രതിചേര്‍ത്തിട്ടില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജീല്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച്‌ യു.പി, അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹകുറ്റത്തിന് കേസുണ്ട്. ജനുവരി 28ന് ബിഹാറില്‍ വച്ചാണ് ഷര്‍ജീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മില്ല ; ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ത​ട​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ

കേസില്‍ ഷര്‍ജീലിനെ ഡല്‍ഹി മെട്രോപോളിറ്റിയന്‍ മജിസ്ട്രേറ്റ് മാര്‍ച്ച്‌ മൂന്നുവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍, കോള്‍ വിവരങ്ങള്‍, 100ലധികം പേരുടെ മൊഴികള്‍ എന്നിവ സഹിതമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസംബര്‍ 15ലെ സംഘര്‍ഷത്തിനിടെ ജാമിയ കാമ്പസിൽ കയറി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button