അബുദാബി: 2021-ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വിദേശകാര്യ മന്ത്രാലയം ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കുപുറത്ത് വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഇന്ത്യക്കാര്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയെയാണ് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക.
ALSO READ: ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ, ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്നു
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വയം വിശദമാക്കിക്കൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി 30 പുരസ്‌കാരങ്ങളാണ് സമ്മാനിക്കുക. [pbsaward@mea.gov.in ], ഡോ:വിനീത് കുമാര്‍, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, റൂം നമ്ബര്‍ 1023, ചാണക്യപുരി, ന്യൂഡല്‍ഹി – 110021 എന്നീ വിലാസങ്ങളിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. 2020 മാര്‍ച്ച് 16 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.
Post Your Comments