Latest NewsKeralaNewsCrime

നാലുവയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്ത്യം

തൃശ്ശൂർ: നാലുവയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസില്‍ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷ. വിദേശത്തായിരുന്ന കുട്ടിയുടെ മാതാപിതാക്കളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ നടത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം വിചാരണ.  ഇവരായിരുന്നു കേസിലെ പ്രധാനസാക്ഷികൾ.

കണ്ണൂര്‍ മട്ടന്നൂര്‍ വായ്ത്തോട് നന്ദനത്തില്‍ രഞ്ജിത് കുമാറിന്റെയും നീഷ്മയുടെയും മകള്‍ മേഭയാണ് കൊല്ലപ്പെട്ടത്.

2016 ഒക്ടോബര്‍ 13ന് പുതുക്കാട് പാഴായിയിലെ മണലിപ്പുഴയിലാണ് സംഭവം. മേഭയുടെ അമ്മയുടെ പിതൃസഹോദരിയാണ് ഷൈലജ. മേഭയുടെ വീട്ടുകാരുമായി ഷൈലജക്ക് മുന്‍വിരോധമുണ്ടായിരുന്നു. പാഴായിലെ ബന്ധുവീട്ടില്‍ വന്ന മേഭയെ പുഴക്കടവിലേക്ക് കൂട്ടിക്കൊണ്ടുപോയി വായും മൂക്കും പൊത്തി പുഴയിലേക്ക് എറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button