തിരുവനന്തപുരം: ലോക കേരള സഭയിലെ ചെലവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത., പ്രതികരണവുമായി പ്രവാസി വ്യവസായി എം.എ.യൂസഫലി. സമ്മേളനത്തില്‍ പങ്കെടുത്തവരാരും ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവരല്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലി.
ലോക കേരള സഭയിലെ ചെലവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളോടുള്ള അവഹേളനമാണിതെന്ന് യൂസഫലി പറഞ്ഞു. ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ അതിഥികള്‍ക്ക് കോവളത്തെ സ്വകാര്യ ഹോട്ടലില്‍നിന്നായിരുന്നു ഭക്ഷണം.
ഒരാളുടെ ഉച്ചഭക്ഷണത്തിന് 1900 രൂപയാണ് കോവളത്തെ റാവിസ് എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഈടാക്കിയത്. രാത്രി ഭക്ഷണത്തിന് 1700 രൂപ. പ്രഭാത ഭക്ഷണത്തിന് ഒരാള്‍ക്ക് 550 രൂപ. 700 പേര്‍ക്ക് രണ്ടര ദിവസത്തെ ആകെ ഭക്ഷണ ചെലവ് 59 ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള ലോക്‌സഭ സമ്മേളനത്തിന്റെ ധൂര്‍ത്ത് സംബന്ധിച്ച് വിവരവകാശ രേഖ പുറത്തുവന്നത്
Post Your Comments