ഹൈദരാബാദ് : ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം, വെങ്കിടേശ്വര ക്ഷേത്ര രഥവും , ഹിന്ദു ദേവന്മാരുടെ ചിത്രങ്ങളും കത്തിച്ചു . ആന്ധ്രാപ്രദേശിലാണ് ഹൈന്ദവ ദേവാലയങ്ങള്‍ക്ക് നേരെ ആസൂത്രിത അക്രമം നടന്നത് . നെല്ലൂര്‍ ജില്ലയിലെ കോണ്ടബിത്രഗുന്ത ഗ്രാമത്തിലെ പ്രസന്ന വെങ്കിടേശ്വര ക്ഷേത്രത്തിലെ രഥം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അക്രമികള്‍ കത്തിച്ചിരുന്നു.
പെട്രോള്‍ ഉള്‍പ്പെടെയുള്ളവ ഒഴിച്ചാണ് രഥം കത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട് . എന്നാല്‍ അക്രമികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല . മാര്‍ച്ച് നാലിന് ബ്രഹ്മരഥോത്സവം നടക്കാനിരിക്കെയാണ് അക്രമം നടന്നത് .
ഇക്കഴിഞ്ഞ ജനുവരി 21 ന് , കിഴക്കന്‍ ഗോദാവരി ജില്ലയിലെ പിത്താപുരം നഗരത്തില്‍ ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ അജ്ഞാതരായ അക്രമികള്‍ കത്തിച്ചിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 5 ന് ഗുണ്ടൂര്‍ ജില്ലയിലെ റോംപിചാര്‍ല ഗ്രാമത്തിലെ വേണു ഗോപാല സ്വാമി ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം അടക്കമുള്ളവ തല്ലി തകര്‍ത്തിരുന്നു . ഗുപ്ത കാലഘട്ടത്തില്‍ പണി കഴിപ്പിച്ച ഏറെ പുരാതനമായ ക്ഷേത്രമാണിത് .
സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് കാട്ടി ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം (എല്‍ആര്‍പിഎഫ്) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കിയിട്ടുണ്ട് . ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .
Post Your Comments