മോസ്കോ: തീറ്റമത്സരത്തിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങി ഇരുപത്തിമൂന്നുകാരിക്ക് ദാരുണാന്ത്യം. റഷ്യയിലെ മോസ്കോയിലെ കില്‍ഫിഷ് എന്ന ബാറില്‍ വച്ചാണ് സംഭവം. മൂന്ന് ചോക്കോ പൈ കേക്കുകളാണ് യുവതി ഒറ്റയടിക്ക് അകത്താക്കാന്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് ശ്വാസം തടസ്സം അനുഭവപ്പെടുകയും യുവതി ഉടനെ മരണപ്പെടുകയായിരുന്നു.
പാരമെഡിക് വിദഗ്ധയായ അലക്സാന്ദ്ര യുദീനയാണ് മരണപ്പെട്ടത്. കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുക്കാനായിരുന്നു യുദീന സുഹൃത്തുക്കള്‍ക്കൊപ്പം ബാറിലെത്തിയത്. യുദീനയെ കൂടാതെ മറ്റ് രണ്ട് പേരും മത്സരത്തില്‍ പങ്കെടുത്തിരുന്നു. പ്ലേറ്റില്‍ നിരത്തി വച്ചിരിക്കുന്ന മൂന്ന് കേക്കുകള്‍ ആദ്യം കഴിച്ചിതീര്‍ക്കുന്നവരായിരിക്കും മത്സരത്തിലെ വിജയി. തീറ്റ മത്സരം ആരംഭിച്ചതോടെ പ്ലേറ്റില്‍ അടുക്കിവച്ചിരിക്കുന്ന കേക്കുകളില്‍ ഒന്ന് യുദീന ആദ്യം തീന്നു തീര്‍ത്തു. ഇതിന് പിന്നാലെ ബാക്കി രണ്ട് കേക്കുകള്‍ ഒരുമിച്ച് അകത്താക്കാന്‍ ശ്രമിച്ചതോടെയാണ് കേക്ക് തൊണ്ടയില്‍ കുടുങ്ങിയത്.
കേക്ക് തീന്നുന്നതിനിടെ മത്സരാര്‍ത്ഥികള്‍ ബാറിനുള്ളിലെ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഫോട്ടോ എടുക്കാന്‍ ക്യാമറാമാന് വന്നതോടെ യുദീന നിലതെറ്റി തറയിലേക്ക് വീഴുകയായിരുന്നു. ശ്വാസംകിട്ടാതെ കേക്ക് വായില്‍നിന്ന് ഒഴിവാക്കാന്‍ യുദീന ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോകുന്നതിനിടെ യുദീന തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമാണെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കളും ബാര്‍ ജീവനക്കാരും ചേര്‍ന്ന് യുദീനയ്ക്ക് പ്രഥമശുശ്രൂഷയും വൈദ്യസഹായവും നല്കി. തുടര്‍ന്ന് അവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കേക്ക് തൊണ്ടിയില്‍ കുരുങ്ങി ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments