KeralaLatest NewsNews

പോർട്ട് ഓഫീസറായിട്ടാണ് കെ. സുരേന്ദ്രൻ ചുമതലയേറ്റെടുത്തതെന്ന് സത്യമായിട്ടും അറിഞ്ഞില്ല; പികെ ഫിറോസ്

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന ഷഹീന്‍ബാഗ് മോഡല്‍ സമരത്തിനെതിരെ വിമർശനം ഉന്നയിച്ച കെ സുരേന്ദ്രനെതിരെ യൂത്ത് ലീഗ് നേതാവായ പികെ ഫിറോസ്. ബിജെപി അല്ല, യൂത്ത് ലീഗാണ് സമരം നടത്തുന്നത്. സുരേന്ദ്രന്റെ തിട്ടൂരത്തിനനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്നായിരുന്നു പി.കെ ഫിറോസ് പറഞ്ഞത്. നിയമം അനുസരിച്ചാണ് തങ്ങള്‍ സമരം നടത്തുന്നത്. അനുമതി വാങ്ങാതെയാണ് കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് സമരം ചെയ്യുന്നതെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. കടപ്പുറത്തിന്റെ അനുമതി കൊടുക്കുന്ന പോർട്ട് ഓഫീസറായിട്ടാണ് കെ. സുരേന്ദ്രൻ ചുമതലയേറ്റെടുത്തതെന്ന് സത്യമായിട്ടും അറിയില്ലായിരുന്നുവെന്നും പി.കെ ഫിറോസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read also: പ്രസിഡന്റ് മഹാനാണെന്ന നിലപാടില്ല; അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഏകനല്ലെന്ന് കെ. സുരേന്ദ്രൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അനുമതി വാങ്ങാതെയാണ് കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് സമരം ചെയ്യുന്നതെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. കടപ്പുറത്തിന്റെ അനുമതി കൊടുക്കുന്ന പോർട്ട് ഓഫീസറായിട്ടാണ് കെ. സുരേന്ദ്രൻ ചുമതലയേറ്റെടുത്തതെന്ന് സത്യമായിട്ടും അറിയില്ലായിരുന്നു. ഞങ്ങൾ കരുതിയത് താങ്കളെ ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡണ്ടായിട്ടാണ് പ്രഖ്യാപിച്ചതെന്നാണ്. ഏതായാലും താങ്കളുടെയോ ബി.ജെ.പിയുടെയോ അനുമതി വാങ്ങി സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല.

പിന്നെ തീവ്രവാദികളാണ് സമരം നടത്തുന്നത് എന്ന അഭിപ്രായത്തെ സംബന്ധിച്ച്. സമരം ചെയ്യുന്നത് ബി.ജെ.പി പ്രവർത്തകരാണെന്ന തെറ്റിദ്ധാരണയിലായിരിക്കും അദ്ധേഹം അങ്ങിനെ പറഞ്ഞത്. കാരണം കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനം ബി.ജെ.പിയാണ്.

ഇനി അനുമതിയുടെ കാര്യം. നിലവിൽ എല്ലാ അനുമതിയും വാങ്ങിയിട്ടാണ് യൂത്ത് ലീഗ് സമരം ചെയ്യുന്നത്. എന്ന് കരുതി എല്ലായ്പ്പോഴും അനുമതി വാങ്ങി സമരം ചെയ്യണമെന്നുമില്ല. നിയമലംഘനവും സമരമാണെന്ന കാര്യം സുരേന്ദ്രൻ അറിയണമെങ്കിൽ സ്വാതന്ത്ര്യ സമര ചരിത്രത്താളുകൾ ഒന്നു മറിച്ചു നോക്കണം. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിൻമുറക്കാർക്ക് അതിനൊക്കെ സമയമുണ്ടാവുമോ ആവോ!?

shortlink

Related Articles

Post Your Comments

Related Articles


Back to top button