തിരുവല്ല: സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല. അതു കൊണ്ട് തന്നെ സംവരണം ഒഴിവാക്കാനാവില്ലെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും കോടതി പറഞ്ഞാല്‍ ഒഴിവാക്കാനാവുന്നതല്ല സംവരണമെന്നും മുഖ്യമന്ത്രി തിരുവല്ലയില്‍ പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്റെ നൂറ്റിനാല്‍പ്പത്തി രണ്ടാം ജന്മദിന മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന കാലം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ ഇല്ലാതാക്കാനും നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിയിടാനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും എല്ലാത്തരം സംവാദങ്ങളേയും അടച്ചുവയ്ക്കാനുള്ള ശ്രമമുണ്ടാവുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. കുഴിച്ചു മൂടിയ ജീര്‍ണതകളെ ഉയര്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ഇതു വര്‍ഗ്ഗീയ ശക്തികളുടെ കുടില ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments