ചെന്നൈ: തമിഴ്‌നാട്ടില്‍ 24 വയസുകാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. പാടത്തു പണിയെടുക്കുകയായിരുന്ന യുവതിക്കു നേരേ സഭ്യേതരമായി പെരുമാറിയതാണു മര്‍ദനത്തിലെത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. ആള്‍ക്കൂട്ടത്തിനു നടുവില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി നിലത്തിട്ടിരിക്കുന്ന യുവാവിനെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു തമിഴ്‌നാട്ടിലെ വില്ലുപുരത്തു ശക്‌തിവേല്‍ എന്ന യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവം ദേശീയശ്രദ്ധയില്‍ വന്നത്.
തങ്ങള്‍ സ്‌ഥലത്തെത്തിയപ്പോള്‍ ശക്‌തിവേലിന്റെ വായില്‍നിന്നു ചോരയൊഴുകുകയായിരുന്നെന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞെങ്കിലും ബന്ധുക്കള്‍ കേട്ടില്ലെന്നും പോലീസ് പറയുന്നു. ഉയര്‍ന്ന ജാതിക്കാരന്റെ പറമ്ബില്‍ പ്രാഥമികകൃത്യം നിര്‍വഹിച്ചതിന്റെ പേരിലായിരുന്നു മര്‍ദനമെന്ന് ആരോപണം. വീട്ടിലെത്തി കുറച്ചു കഴിഞ്ഞായിരുന്നു മരണം. ദളിതനായതിനാലാണു ശക്‌തിവേലിനു മര്‍ദനമേല്‍ക്കേണ്ടിവന്നതെന്നു സഹോദരി ആരോപിച്ചു. കൂടാതെ ഇതൊരു ജാതി തർക്കമാണ് എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഉയര്‍ന്ന ജാതിക്കാരന്റെ പറമ്പില്‍ പ്രാഥമികകൃത്യം നിര്‍വഹിച്ചതിന്റെ പേരിലായിരുന്നു മര്‍ദനമെന്ന് ആരോപണം. അതേസമയം അറസ്റ്റിലായവര്‍ വണ്ണിയര്‍ സമുദായക്കാരാണ്. ഇതും പിന്നോക്ക സമുദായം ആണ്. ശക്‌തിവേല്‍ ഏതു ജാതിക്കാരനാണെന്ന് ഇവര്‍ക്ക് അറിയില്ലെന്നും മര്‍ദനത്തിനു കാരണം അതല്ലെന്നും പോലീസ് വിശദീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു നേരത്തേ ശക്‌തിവേലിനെതിരേ ആരോപണമുണ്ടായിരുന്നു. അതു ബന്ധുക്കളിടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പോലീസ് പറഞ്ഞു.
Post Your Comments