തിരുവനന്തപുരം: ഡിജിപിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഫണ്ട് രണ്ടു കോടിയിൽ നിന്ന് അഞ്ച് കോടിയാക്കി ഉയർത്തി സർക്കാരിന്റെ ഉത്തരവ്. പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെയാണ് ഈ സർക്കാർ നടപടിയും പുറത്തുവന്നിരിക്കുന്നത്. ജനുവരി 18 നാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട ഉത്തരവ് വന്നിരിക്കുന്നത്. പൊലീസ് നവീകരണത്തിനെന്ന പേരിലാണ് ഫണ്ട്.
Read also: ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരിഫ് മുഹമ്മദ് ഖാന്‍
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആറു തവണ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് തുക വർധിപ്പിച്ചത്.2013ല്‍ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടി രൂപയായി ഉയര്‍ത്തിയത്. ഇപ്പോഴാണ് ഈ തുകയിൽ വീണ്ടും കുത്തനെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
Post Your Comments